Connect with us

Kozhikode

റോഡിലെ ടാറിംഗ് തകര്‍ന്നു; യാത്ര ദുസ്സഹം

Published

|

Last Updated

കൊടുവള്ളി: കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്ന് തുടങ്ങി എരഞ്ഞിക്കോത്ത് എത്തുന്ന മൂന്നര കിലോമീറ്റര്‍ റോഡ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര ദുസ്സഹമായി. മാട്ടുപൊയില്‍ കയറ്റം മുതല്‍ എരഞ്ഞിക്കോത്ത് വരെയുള്ള റോഡില്‍ പത്ത് വര്‍ഷത്തിനിടയില്‍ യാതൊരുവിധ പ്രവൃര്‍ത്തിയും നടത്തിയിട്ടില്ല.
ഈ റോഡില്‍ മാട്ടുപൊയില്‍താഴം വരെ നിരവധി തവണ റീടാറിംഗ് നടത്തിയിട്ടുണ്ട്. റോഡ് തകര്‍ന്ന് കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ.് കാല്‍നടയാത്രക്കാര്‍ പോലും ദുരിതത്തിലാണ്.
കുണ്ടും കുഴിയും കാരണം ബൈക്ക് യാത്രക്കാര്‍ മാട്ടുവയല്‍ കയറ്റത്തില്‍ അപകടത്തില്‍പ്പെടുന്നത് സാധാരണയാണ്. ഓട്ടോറിക്ഷകള്‍പോലും ഈ റോഡ് വഴി സര്‍വീസ് നടത്താന്‍ മടിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ആറ് വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതാണ് ഈ റോഡ്.

 

---- facebook comment plugin here -----

Latest