Connect with us

Malappuram

ജില്ലാ സ്്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം; മനോവികാസ് ജേതാക്കള്‍

Published

|

Last Updated

വണ്ടൂര്‍: ഒമ്പതാമത്് ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ 62 പോയന്റ് നേടി പുതുപ്പറമ്പ് മനോവികാസ് സ്‌കൂള്‍ ജേതാക്കളായി. 56 പോയന്റ് നേടി ചുങ്കത്തറ മദര്‍ വെറോണിക്കാ സ്‌കൂള്‍ രണ്ടാം സ്ഥാനവും കോട്ടക്കല്‍ എ ഡബ്ല്യൂ എച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനം(46 പോയന്റ്)കരസ്ഥമാക്കി. ജില്ലയിലെ 21 സ്‌കൂളുകളില്‍ നിന്നായി ഇരുന്നൂറിലധികം പ്രതിഭകളാണ് മേളയില്‍ പങ്കെടുത്തത്. വണ്ടൂര്‍ ആശ്രയാ സ്‌പെഷ്യല്‍ സ്‌കൂളാണ് മേളക്ക് ആതിഥേയത്വം വഹിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ സിത്താര ഉദ്ഘാടനം ചെയ്തു. കെ ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല ഓഫീസര്‍ സീതാദേവി ട്രോഫികള്‍ വിതരണം ചെയ്തു.ഡി.ഡി.ഒ സൂപ്രണ്ട്് മണികണ്ഠന്‍, അഡ്വ.വി ഹുസൈന്‍ കോയതങ്ങള്‍,പാപ്പറ്റ കുഞ്ഞിമുഹമ്മദ് ഹാജി, എം സുബൈര്‍ ,എ.കുഞ്ഞാപ്പുട്ടി,പി.ഇബ്‌റാഹിം ഹാജി, ഇ അബ്ബാസലി, എന്‍ അഹമ്മദ് എന്നിവര്‍ കുട്ടി പ്രസംഗിച്ചു.

 

Latest