Connect with us

Malappuram

വിദ്യാര്‍ഥികളുടെ സഹായത്തില്‍ സഹപാഠിക്ക് വീട്‌

Published

|

Last Updated

എടക്കര: വിദ്യക്കും കുടുംബത്തിനും ഇനി സഹപാഠികളുടെ തണലില്‍ അന്തിയുറങ്ങാം. പാലേമാട് വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സഹപാഠിയായിരുന്ന വിദ്യക്കും കുടുംബത്തിനും സ്വന്തമായി വീട് നിര്‍മിച്ച് നല്‍കി.
മുമ്പ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന വിദ്യയുടെ കുടുംബം പായിംപാടത്ത് ഓലഷെഡിലാണ് താമസിക്കുന്നത്. കടുത്ത പ്രമേഹ രോഗം ബാധിച്ച വിദ്യക്ക് പഠനം പ്ലസ് വണില്‍ വെച്ച് ഉപേക്ഷിക്കേണ്ടി വന്നു. പിതാവ് എട്ട് വര്‍ഷം മുമ്പ് മരിച്ചു. വിദ്യയുടെ അമ്മ ഷൈജ കൂലി വേല ചെയ്താണ് വിദ്യയെയും സഹോദരന്‍ അഖിലിനെയും പോറ്റുന്നത്.
വിദ്യ കിടപ്പിലായതോടെ അമ്മ ജോലിക്കും പോവുന്നില്ല. വിദ്യയുടെ കുടുംബത്തിന്റെ ദുരിതം അറിഞ്ഞ സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട് നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സമാഹരിച്ചു. വീടിന്റെ തറപ്പണി മുതല്‍ വാര്‍പ്പ് വരെ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് നടത്തിയത്. അന്‍പതോളം വിദ്യാര്‍ഥികള്‍ വാര്‍പ്പില്‍ പങ്കെടുത്തു.
അധ്യാപകരായ മാത്യു ജെ ഫിലിപ്പ്, ഷിബു മാര്‍ട്ടിന്‍ നേതൃത്വം നല്‍കി.