Connect with us

Malappuram

പാഴ്‌വസ്തുക്കളില്‍ നിന്ന് റീ ചാര്‍ജബിള്‍ ഫാന്‍ നിര്‍മിച്ച് അബൂബക്കര്‍ ശ്രദ്ധേയനാവുന്നു

Published

|

Last Updated

എടവണ്ണപ്പാറ: പാഴ്‌വസ്തുക്കളില്‍ നിന്ന് നൂതന വസ്തുക്കള്‍ നിര്‍മിച്ച് ദാറുല്‍ അമാന്‍ കോളജിലെ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് അബൂബക്കര്‍ കിഴിശ്ശേരി ശ്രദ്ധേയനാകുന്നു. പാഴ് വസ്തുക്കളില്‍ നിന്ന് റീ ചാര്‍ജബിള്‍ ഫാനും എല്‍ ഇ ഡി ലൈറ്റുമാണ് അബൂബക്കര്‍ നിര്‍മിച്ചിരിക്കുന്നത്.
റീ ചാര്‍ജബള്‍ ഫാന്‍ ചെറുതും എവിടേക്കും കൊണ്ട് നടക്കുവാന്‍ പറ്റുന്നതുമാണ്. സാധാരണ ഫാനുകളില്‍ നിന്ന് വ്യത്യസ്തമായി അബൂബക്കര്‍ നിര്‍മിച്ച ഫാന്‍ നാല് ഭാഗത്തേക്കും കറങ്ങുന്നതാണ്. ഉപേക്ഷിച്ച മൊബൈല്‍ ബാറ്ററിയും ഒഴിവാക്കിയ ചെറിയ മോട്ടോറും ഉണ്ടെങ്കില്‍ അബൂബക്കറിന്റെ ഫാന്‍ റെഡി.
ഫാനിനാവശ്യമായ പെഡലുകള്‍ മാത്രമാണ് അബൂബക്കര്‍ പുറത്ത് നിന്ന് വാങ്ങിയിട്ടുള്ളത്. എല്‍ ഇ ഡി ലൈറ്റ് ഉണ്ടാക്കിയത് പഴയ മൊബൈല്‍ ബാറ്ററിയും എല്‍ ഇ ഡി ലൈറ്റുകളും ഉപയോഗിച്ചാണ്. ഇത് ഒരു മാസം വരെ ഉപയോഗിക്കാമെന്നാണ് അബൂബക്കര്‍ അവകാശപ്പെടുന്നത്. പാഴ്‌വസ്തുക്കളില്‍ നിന്ന് അലങ്കാര ലൈറ്റും അബൂബക്കര്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ ഫിസിക്‌സ് ക്ലാസുകളാണ് അബൂബക്കറിലെ ശാസ്ത്രീയ കൗതുകം വളര്‍ത്തിയത്.
പാഴ്‌വസ്തുക്കളില്‍ നിന്ന് ടേബിള്‍ ലൈറ്റ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഈ ദഅ്‌വാ വിദ്യാര്‍ഥി.

Latest