Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരിയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര. അഞ്ച് സ്ഥാപനങ്ങളില്‍ കയറിയ മോഷ്ടാക്കള്‍ അരലക്ഷത്തോളം രൂപ മോഷ്ടിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി റഹീംമെമ്മോറിയല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകളിലാണ് മോഷണം നടന്നത്. പലചരക്ക് മൊത്ത ചില്ലറ വില്‍പ്പന കേന്ദ്രമായ മലബാര്‍ ട്രേഡിംങ് കമ്പനി, ഇ-പ്ലാനറ്റ് ഇലക്‌ട്രോണിക് ഷോപ്പ്, ഡാലെ മെയില്‍ റെഡിമെയിഡ് ഷോപ്പ്, ജാസ്മിന്‍ ഫഌവര്‍ ഷോപ്പ്, ഡോള്‍ഡണ്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനം എന്നീ കടകളിലാണ് മോഷണം നടന്നത്.
സ്ഥാപനങ്ങളുടെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നത്. റെഡിമെയിഡ് ഷോപ്പില്‍ നിന്നും 30000 രൂപയുടെ വസ്ത്രങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു. ഇ-പ്ലാനറ്റില്‍ നിന്നും 1700 രൂപയും ഗോള്‍ഡണ്‍ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തില്‍ നിന്നും 4700 രൂപയും മറ്റ് രണ്ട് കടകളില്‍ നിന്നും പണവുമടക്കം അരലക്ഷം രൂപ മോഷ്ടിക്കപെട്ടതായാണ് വിവരം. അതേ സമയം റെഡിമെയിഡ് ഷോപ്പില്‍ സ്ഥാപിച്ചിരുന്ന സി സി ടിവി ക്യാമറയില്‍ നിന്നും മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. രണ്ട് പേര്‍ മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Latest