Connect with us

Wayanad

ഫലവൃക്ഷത്തൈ വിതരണം ചെയ്തു

Published

|

Last Updated

കല്‍പ്പറ്റ: ഹില്‍ ഏരിയ ഡെവല്പ്‌മെന്റ് അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷതൈ വിതരണ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി ആഴ്ച ചന്തകളും പച്ചക്കറി മാര്‍ക്കറ്റും ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡന്റ്് അറിയിച്ചു. നസീര്‍ ആലക്കല്‍ അധ്യക്ഷത വഹിച്ചു. എം ആര്‍ ബാലകൃഷ്ണന്‍, ആഇശ ഹനീഫ, സലീം മേമന, ഉഷ തമ്പി, ലക്ഷ്മി കേളു, മേരി റീന, സന്ധ്യ ഗോപാലന്‍, റംല എന്നിവര്‍ സംസാരിച്ചു.