Connect with us

Ongoing News

താജുസ്സുന്ന വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു

Published

|

Last Updated

ഭട്കല്‍: താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സ്മരണാര്‍ഥം നിര്‍മിക്കുന്ന താജുസ്സുന്ന എജ്യൂക്കേഷനല്‍ ഫൗണ്ടേഷന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഭട്കലില്‍ തറക്കല്ലിട്ടു. കര്‍ണാടക യാത്രക്ക് നല്‍കിയ സ്വീകരണച്ചടങ്ങില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതപണ്ഡിതരുടെയും സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് കന്നട ജനതക്ക് പുതിയ പ്രതീക്ഷകളേകി വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടത്. സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഉള്ളാള്‍ തങ്ങള്‍ കര്‍ണാടകയില്‍ കാഴ്ച വെച്ചതെന്ന് കാന്തപുരം പറഞ്ഞു. സുന്നി ആദര്‍ശ രംഗത്ത് മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ യുവസമൂഹം തയ്യാറാകണമെന്നും കാന്തപുരം പറഞ്ഞു.

Latest