Connect with us

National

ഇസിലില്‍ ചേരാനെന്ന് സംശയം; ഹൈദരാബാദില്‍ യുവാവിനെ പിടികൂടി

Published

|

Last Updated

ഹൈദരാബാദ്: ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ മുന്‍ ജീവനക്കാരനു ഇറാഖിലെ തീവ്രവാദ സംഘടനയായ ഇസിലുമായി ബന്ധമുള്ളതായി പോലീസ്. ഗൂഗിളിന്റെ ഹൈദരാബാദ് ഓഫീസില്‍ ജോലി ചെയ്തിരുന്ന മുനവദ് സല്‍മാനാണ് ഇസിലില്‍ ചേരുന്നതിന് പദ്ധതിയിട്ടതായി പോലീസ് പറയുന്നത്.
സോഷ്യല്‍ മീഡിയ വഴിയാണ് സല്‍മാന്‍ ഇസിലുമായി ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനായി എഴ് മാസം മുമ്പ് തന്നെ സല്‍മാന്‍ ഗൂഗിളിലെ ജോലി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് വിസ സംഘടിപ്പിച്ച് സഊദിയിലേക്ക് കടക്കുകയും അവിടെ നിന്ന് ഇറാഖിലേക്ക് കടക്കാനുമാണ് ലക്ഷ്യമിട്ടത്. പോലീസ് കഴിഞ്ഞ ദിവസം സല്‍മാനെ പിടിച്ച് കൗണ്‍സില്‍ നടത്തിയ ശേഷം വിട്ടയച്ചു. മാതാപിതാക്കളെയും സഹോദരങ്ങളെയും കൗണ്‍സില്‍ ചെയ്തിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സല്‍മാനെ വരുംനാളുകളില്‍ നിരീക്ഷിക്കുമെന്നും സംശയാസ്പദമായി പെരുമാറിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുമെന്നുമാണ് പോലീസ് പറയുന്നത്. ഇസിലിനെ കുറിച്ചുള്ള വിവരങ്ങള്‍ പഠിക്കുന്നതിനായി സല്‍മാന്‍ ഇസില്‍ വെബ്‌സൈറ്റുകള്‍ പരതിയതായും പോലീസ് പറഞ്ഞു.

Latest