Connect with us

Kerala

മന്നം ജയന്തിയും അയ്യന്‍കാളി ജയന്തിയും ഇനി പൊതുഅവധി

Published

|

Last Updated

തിരുവനന്തപുരം: മന്നം ജയന്തിയും അയ്യന്‍കാളി ജയന്തിയും പൊതു അവധിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിശ്വകര്‍മ ജയന്തിക്ക് നിയന്ത്രിത അവധി നല്‍കും. മന്നം ജയന്തി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മന്നം ജയന്തി പൊതു അവധിയായി കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്നം ജയന്തിക്ക് ഇതുവരെ നിയന്ത്രിത അവധിയായിരുന്നു നല്‍കിയിരുന്നത്. പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റേതെങ്കിലും സംഘടനകളുടെ ആവശ്യം മന്ത്രിസഭ പരിഗണിച്ചോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കേന്ദ്ര സര്‍ക്കാരിനേക്കാള്‍ സംസ്ഥാനത്ത് പൊതു അവധികളുടെ എണ്ണം കൂടുതലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കേന്ദ്രത്തില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം മാത്രമാണുള്ളതെന്നും കേരളത്തില്‍ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കൂടുതലാണെന്നുമായിരുന്നു മറുപടി.

Latest