Connect with us

National

സബ്‌സിഡി സിലിന്‍ഡറുകള്‍ക്ക് മൂന്ന് രൂപ കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പാചക വാതക സിലിന്‍ഡറുകളുടെ വില മൂന്ന് രൂപ കൂടി കൂട്ടി. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച സിലിന്‍ഡറിന് മൂന്ന് രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വര്‍ധന. കമ്മീഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സിലിന്‍ഡര്‍ ഒന്നിന് കമ്മീഷന്‍ 43.50 രൂപയായി ഉയര്‍ന്നിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ എണ്ണക്കമ്പനികള്‍ വിതരണക്കാര്‍ക്ക് കമ്മീഷന്‍ വര്‍ധിപ്പിക്കാറുണ്ട്. വീണ്ടും തുക വര്‍ധിപ്പിച്ചതോടെ സിലിന്‍ഡറുകളുടെ വില രണ്ടാഴ്ചക്കിടെ ഇത് രണ്ടാമതും വര്‍ധിക്കുകയാണ്.

---- facebook comment plugin here -----

Latest