Connect with us

Health

ലോകത്ത് പകര്‍ച്ചവ്യാധികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനം

Published

|

Last Updated

doctorവാഷിംഗ്ടണ്‍: 1980ന് ശേഷം ലോകത്ത് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതില്‍ വന്‍ വര്‍ധനയുണ്ടായെന്ന് അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പുതിയ പകര്‍ച്ചവ്യാധി രോഗങ്ങളിലും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ പുതിയതരം അണുക്കളും രോഗങ്ങളും പുതുതായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇത്തരം പകര്‍ച്ചവ്യാധികള്‍ക്ക് ഇരയാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

കഴിഞ്ഞ 33 വര്‍ഷത്തിനിടയില്‍ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 12,000ല്‍ അധികം സംഭവങ്ങളെ കുറിച്ചാണ് സംഘം പഠിച്ചത്. 440 ലക്ഷത്തിലധികം ആളുകളെയാണ് രോഗം ബാധിച്ചത്. ഇതില്‍ 215ഉം വ്യത്യസ്ത രോഗങ്ങളായിരുന്നു.

1980-85 കാലയളവില്‍ ഇത്തരത്തിലുള്ള ആയിരം കേസുകളാണ് ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ 2005-10 കാലമായപ്പോള്‍ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെ എണ്ണം 3000 ആയി ഉയര്‍ന്നു. ഇതില്‍ തന്നെ പുതിയ പ്രത്യേക രോഗങ്ങളുടെ എണ്ണം 140ല്‍ നിന്നും 160 ആയി ഉയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest