Connect with us

Gulf

ഹെല്‍ത്‌കെയര്‍ സിറ്റിയില്‍ ഓണ്‍ലൈന്‍ ലൈസന്‍സിംഗ് പരീക്ഷ

Published

|

Last Updated

ദുബൈ: ഡി എച്ച് സി സി(ദുബൈ ഹെല്‍ത് കെയര്‍ സിറ്റി) ഡോക്ടര്‍മാര്‍ക്കായി ഓണ്‍ലൈന്‍ ലൈസന്‍സിംഗ് പരീക്ഷ പ്രഖ്യാപിച്ചു.
30 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ രംഗത്തെ പ്രഫഷണലുകള്‍ക്കായാണ് പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കന്‍ യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, മിന മേഖല എന്നിവക്കൊപ്പം ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഡി എച്ച് സി സിയുടെ ഗുണനിലവാരം ഉറപ്പാക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ പരീക്ഷ ആരംഭിച്ചിരിക്കുന്നത്. മെഡിക്കല്‍ ലൈസന്‍സിംഗ് സംവിധാനം ഏകീകരിക്കുകയെന്ന യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ നയത്തിന്റെയും കൂടി ഭാഗമാണ് ഈ നടപടി. ഫിസിഷ്യന്‍സ്, ഡെന്റിസ്റ്റ്‌സ്, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ജനറല്‍ ഡെന്റിസ്ട്രി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഓര്‍ത്തോഡന്റിക്‌സ്, ഓര്‍ത്തോപീഡിക് സര്‍ജറി തുടങ്ങിയവയിലാണ് ഓണ്‍ലൈന്‍ ലൈസന്‍സിംഗ് പരീക്ഷ നടത്തുക. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കൂ.