Connect with us

Oddnews

എട്ടുവര്‍ഷം മുമ്പ് കാണാതായ ട്രെയിന്‍ കണ്ടെത്തി

Published

|

Last Updated

train on desertകെയ്‌റോ: ഈജിപ്തില്‍ എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ട്രെയിന്‍ കണ്ടെത്തി. 2006ല്‍ ഈജിപ്തിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രവശ്യയില്‍പ്പെട്ട ദാഖ്‌ല എന്ന സ്ഥലത്തു നിന്നും പുറപ്പെട്ട ട്രെയിന്‍ കാണാതാവുകയായിരുന്നു. മരുഭൂമിയിലൂടെ ചരക്ക് നീക്കത്തിന് മാത്രമായി നിര്‍മ്മിച്ച പാതയിലൂടെയാണ് ട്രെയിന്‍ പോയത്.

ചരക്ക് വണ്ടിയായിരുന്നതിനാല്‍ ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ട്രെയിന്‍ കാണാതാകുകയാണ്. ഇതിലെ ജീവനക്കാര്‍ക്ക് എന്തുപറ്റിയെന്ന് ഇപ്പോഴും ദുരൂഹമാണ്. ട്രെയിനിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ ഈജിപ്ത് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെ ശ്രമഫലമായാണ് മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിന്‍ ട്രെയിന്‍ കണ്ടെത്തിയത്.

കണ്ടെത്തിയ ട്രെയിന്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ഈജിപ്ഷ്യന്‍ റെയില്‍ കോപ്പറേഷന്‍. അതേ സമയം ഈ പാതയിലെ 150 കിലോമീറ്ററോളം റെയില്‍ പാത കാണാനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.