Connect with us

Gulf

സര്‍ഫറില്‍ രാജ്യാന്തര തലത്തില്‍ സ്വദേശി താരം

Published

|

Last Updated

ദുബൈ: തിരമാലകളോട് മല്ലടിച്ച് കാണികളുടെ ഹൃദയത്തുടിപ്പ് വര്‍ധിപ്പിക്കുന്ന സര്‍ഫറില്‍ രാജ്യാന്തര തലത്തില്‍ സാന്നിധ്യമറിയിച്ച് സ്വദേശി യുവാവ്. മുഹമ്മദ് റഹ്മ(27) ആണ് സര്‍ഫറില്‍ യു എ ഇയുടെ സാന്നിധ്യമായി പെറുവിലെ പുണ്ടാസ് റൊകാസില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. സര്‍ഫറില്‍ നല്ല പ്രകടനമാണ് ആദ്യ ദിനം മുഹമ്മദ് കാഴ്ചവെച്ചതെന്ന് മാനേജറും സര്‍ഫ് ഷോപ്പ് ദുബൈ ഉടമയുമായ കാള്‍ ഡി വില്ലേഴ്‌സ് വ്യക്തമാക്കി. മികച്ച കായികക്ഷമത ആവശ്യപ്പെടുന്ന ഒരു മത്സരയിനമാണിത്.
യു എ ഇ ദേശീയ പതാകയുമേന്തിയുള്ള മുഹമ്മദിന്റെ പ്രകടനം ഓരോ സ്വദേശിക്കും ഏറെ അഭിമാനാര്‍ഹമായ കാര്യമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് രാജ്യാന്തര സര്‍ഫ്‌സ് മത്സരത്തില്‍ ദുബൈ സ്വദേശിക്ക് പങ്കെടുക്കാന്‍ സാധിച്ചത് നിസാരകാര്യമല്ല. ഏതാനും വര്‍ഷം മുമ്പാണ് മുഹമ്മദ് ഈ രംഗത്തേക്ക് എത്തിയത്. അബുദാബിയിലെ വാദി അഡ്‌വെഞ്ചേഴ്‌സ് വെയ്പൂളിലായിരുന്നു ആദ്യ പരിശീലനം. ദേശീയ റഗ്ബി ടീമില്‍ അംഗമായിരുന്ന മുഹമ്മദ് പരുക്കിനെ തുടര്‍ന്നായിരുന്നു സര്‍ഫറിലേക്ക് ചുവട് മാറ്റിയത്.

Latest