Connect with us

Gulf

പാകിസ്ഥാനി കടലില്‍ മുങ്ങിമരിച്ചു

Published

|

Last Updated

ഷാര്‍ജ: കടലില്‍ നീന്താനിറങ്ങിയ 38 കാരന്‍ മുങ്ങിമരിച്ചു. തിരമാലകളില്‍പെട്ട മറ്റൊരാളെ പോലീസ് രക്ഷപ്പെടുത്തി. രണ്ടുപേരും പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ അല്‍ ഖാന്‍ ബീച്ചിലാണ് അപകടമുണ്ടായത്. വൈകുന്നേരം ഏഴരക്കാണ് തിരമാലയില്‍ അകപ്പെട്ടതായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം, അല്‍ ഖാനില്‍ തന്നെ കടലില്‍ കുളിക്കാനിറങ്ങിയ 36 കാരനായ പാക്കിസ്ഥാന്‍ യുവാവിനെ അപകടത്തില്‍ നിന്ന് പോലീസ് രക്ഷിച്ചു.
തിരമാലകളില്‍പെട്ടുള്ള മുങ്ങിമരണങ്ങളും അപകടങ്ങളും അടുത്ത കാലത്തായി ഷാര്‍ജയിലെ വിവിധ കോര്‍ണീഷുകളില്‍ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
നടപ്പുവര്‍ഷം ആദ്യത്തെ ഏഴ് മാസത്തിനിടെ ആറ് പേരാണ് കടലില്‍ മുങ്ങിമരിച്ചത്. 18 പേരെ പോലീസ് മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest