Connect with us

National

ഫേസ്ബുക്കില്‍ ഹുദ്ഹുദ് ചുഴലിക്ക് പിന്തുണ; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

വിശാഖപട്ടണം: ആന്ധ്രാ തീരത്ത് വീശിയടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിനെ സ്‌നേഹിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പേര്‍ അറസ്റ്റില്‍. ഖണ്ഡൂരില്‍ ഒരു നിയമ വിദ്യാര്‍ഥിയും ഹൈദരാബാദില്‍ മറ്റൊരാളുമാണ് അറസ്റ്റിലായത്.
“ഹുദ്ഹുദ് ചുഴലിയെ ഞാന ഇഷ്ടപ്പെടുന്നു. വിശ്വാസ വഞ്ചകര്‍ക്കെതിരായ പ്രകൃതിയുടെ പ്രതികാരമാണ് അത്” എന്നായിരുന്നു നിയമ വിദ്യാര്‍ഥിയുടെ പോസ്റ്റ്. സി ഐ ഡി ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.