Connect with us

National

സിപിഐ(എം)പ്രവര്‍ത്തകന്റെ കൊലപാതകം: പോലീസിന് അലംഭാവമെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: സിപിഐ(എം) പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളേയും ഗൂഢാലോചകരേയും പിടികൂടണമെന്ന് സിപിഐ(എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊലപാതകികളെ കണ്ടെത്തുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്നും പിണറായി ആരോപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കാസര്‍കോട് സീതാം ഗോളില്‍ സിപിഐ(എം) പ്രവര്‍ത്തകനായ കുമ്പള സ്വദേശി മുരളീധരന്‍(35)കുത്തേറ്റ് മരിച്ചത്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മുരളീധരനെ തടഞ്ഞുനിര്‍ത്തി അക്രമിസംഘം കുത്തുകയായിരുന്നു.

---- facebook comment plugin here -----

Latest