Connect with us

Gulf

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ നാലു മരണം

Published

|

Last Updated

ഷാര്‍ജ: ഫോര്‍ വീലര്‍ ട്രക്കിലിടിച്ച് മലയാളി ഉള്‍പെടെ നാലു പേര്‍ മരിച്ചു. രണ്ട് സ്വദേശികളും ഒരു ബംഗ്ലാദേശിയുമാണ് മരിച്ച മറ്റുള്ളവര്‍. പുലര്‍ച്ചെ രണ്ടരക്ക് വിമാനത്താവളം റോഡില്‍ നിയന്ത്രണംവിട്ട ഫോര്‍ വീല്‍ െ്രെഡവ് പാതയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിറകില്‍ ഇടിച്ചായിരുന്നു അപകടം. ഒരു പോലീസുദ്യോഗസ്ഥന്റെ സ്വകാര്യ വാഹനമാണ് അപകടത്തില്‍പെട്ടത്.
അലക്കു കടയില്‍ നിന്ന് യൂണിഫോം വാങ്ങാന്‍ അലക്കുകടയിലെ ജീവനക്കാരെ കൂട്ടി പോവുകയായിരുന്നു. ട്രക്കിന് പിറകില്‍ ഫ്‌ളൂറസന്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
സ്വദേശികളുടെ മൃതദേഹങ്ങള്‍ അല്‍ ഖാസിമി ഹോസ്പിറ്റലിലും മലയാളിയുടെയും ബംഗ്ലാദേശിയുടെയും മൃതദേഹങ്ങള്‍ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുന്നു. അമിത വേഗമാണ് അപകട കാരണമെന്ന് ഷാര്‍ജ പോലീസിലെ ട്രാഫിക് വിഭാഗം ഉപമേധാവി ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഖാതിര്‍ പറഞ്ഞു.