Connect with us

Kerala

ഹര്‍ത്താല്‍ കുറ്റകരമാക്കാനാകില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ഹര്‍ത്താലിന് ആഹ്വാനം നല്‍കുന്നത് കുറ്റകരമാക്കാനാകില്ലെന്ന് ഹൈക്കോടതി. നിലവിലുള്ള ഉത്തരവുകള്‍ തന്നെ കര്‍ശനമായി നടപ്പാക്കിയാല്‍ മതി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. അതുകൊണ്ട് ഹര്‍ത്താല്‍ നേരിടാന്‍ ഫലപ്രദമായ നിയമം കൊണ്ടുവരണം. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട കേസിലും കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ ക്രിമിനല്‍ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

Latest