Connect with us

Kozhikode

മര്‍കസ് ആര്‍ട് ലൈറ്റ്- 14 സമാപിച്ചു

Published

|

Last Updated

കുന്ദമംഗലം: മൂന്ന് ദിവസം നീണ്ടുനിന്ന മര്‍കസ് ബോര്‍ഡിംഗ് ഫെസ്റ്റ് ആര്‍ട് ലൈറ്റ് കലാ സാഹിത്യ മത്സരം സമാപിച്ചു. 120 ഇനങ്ങളിലായി മുന്നൂറോളം പ്രതിഭകള്‍ മാറ്റുരച്ച ഫെസ്റ്റില്‍ റുമ്മാന്‍, റൈഹാന്‍, റയ്യാന്‍ ഗ്രൂപ്പുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അഹ്മദ് മിഅ്‌റാജ് യു പി കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സംഗമത്തില്‍ ചെയര്‍മാന്‍ ഇസ്മാഈല്‍ മദനി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. വി പി എം വില്ല്യാപ്പള്ളി ട്രോഫി സമ്മാനിച്ചു. ബാദ്ഷ സഖാഫി ആശംസിച്ചു. സംഘാടനത്തില്‍ മികവ് കാണിച്ച യൂസുഫ് സഖാഫി വലിയോറ, ശബീര്‍ ലത്വീഫി വെന്നിയൂര്‍ ഗ്രൂപ്പ് ലീഡര്‍മാരായ ശിഹാദ് ബത്തേരി, ശംസീര്‍ ചെമ്മാട്, അഹ്മദ് മിഅ്‌റാജ് എന്നിവര്‍ പ്രത്യേക സമ്മാനത്തിനര്‍ഹരായി. കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതം പറഞ്ഞു.