Connect with us

Kozhikode

നാലര വയസ്സുകാരന്റെ കൈപ്പത്തിയില്‍ പ്രധാനാധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി

Published

|

Last Updated

വടകര: എടച്ചേരി സെന്‍ട്രല്‍ എല്‍ പി സ്‌കൂള്‍ പ്രി പ്രൈമറി വിഭാഗത്തിലെ നാലര വയസ്സുകാരന്റെ കൈപ്പത്തിയില്‍ പ്രധാനാധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപിക സുമനാ കുമാരിക്കെതിരെ വിദ്യാഭ്യാസ വകുപ്പും ചൈല്‍ഡ് ലൈന്‍ അധികൃതരും അന്വേഷണം ആരംഭിച്ചു.
ഇതേ വിദ്യാലയത്തിലെ അധ്യാപകന്‍ അമര്‍ജിത്തിന്റെ മകനാണ് മുറിവേറ്റ നാലര വയസ്സുകാരന്‍. പരാതിയെ തുടര്‍ന്ന് ചോമ്പാല എ ഇ ഒ സുരേഷ് ബാബു, എടച്ചേരി എസ് ഐ ബിജു, കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ടീം അംഗങ്ങളായ കെ ടി ചന്ദ്രന്‍, ആന്‍മരിയ ടോം എന്നിവര്‍ വിദ്യാലയത്തിലെത്തി കുട്ടിയില്‍ നിന്നും പ്രധാനാധ്യാപികയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. പ്രധാനാധ്യാപിക കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും മനഃപൂര്‍വം കൈ മുറിച്ചെന്നുമാണ് അധികൃതര്‍ക്ക് കുട്ടി നല്‍കിയ മൊഴി.
എന്നാല്‍ പ്രവൃത്തി പരിചയ പരിപാടി നടക്കുന്നതിനിടയില്‍ കുട്ടി കത്തി എടുത്ത് കളിക്കുകയായിരുന്നു. ഇത് കണ്ട് കത്തി തിരികെ വാങ്ങിയപ്പോള്‍ മുറിവേറ്റതാണെന്നാണ് പ്രധാനാധ്യാപിക നല്‍കിയ മൊഴി. സംഭവത്തില്‍ എ സി ഒ, ഡി ഇ ഒ, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

Latest