Connect with us

Kozhikode

പച്ചക്കറി മാര്‍ക്കറ്റ് കം കോംപ്ലക്‌സ്: തടസ്സം നില്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം: ചെയര്‍പേഴ്‌സണ്‍

Published

|

Last Updated

വടകര: നാരായണ നഗറില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പച്ചക്കറി മാര്‍ക്കറ്റ് കം കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക എന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി. പദ്ധതി നടത്തിപ്പുകാരായ കൊച്ചി ഹോളിഡേ സിറ്റി സെന്റര്‍ എഗ്രിമെന്റ് വ്യവസ്ഥ ലംഘിച്ചതിനാണ് പിഴ ഈടാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ ഹോളിഡേ ഗ്രൂപ്പ് നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് പിഴ ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാറിലേക്കയച്ചതെന്നും ചെയര്‍പേഴ്‌സണ്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മൗനം പാലിച്ചതുകൊണ്ടാണ് പിഴ ഒഴിവാക്കേണ്ട അവസ്ഥയുണ്ടായത്. എന്നാല്‍ പിഴ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നഗരസഭക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. മുസ്‌ലിം ലീഗിലെ ഗ്രൂപ്പ് വടംവലിയും അഭിപ്രായ വ്യത്യാസവുമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ആധാരമെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ അരവിന്ദാക്ഷന്‍, അഡ്വ. ലതികാ ശ്രീനിവാസ്, പി കെ ബാലകൃഷ്ണന്‍, എ പി പ്രജീത പങ്കെടുത്തു.

Latest