Connect with us

Kozhikode

നരിപ്പറ്റ മലയോരത്ത് വൈദ്യുതി മുടക്കം പതിവ്

Published

|

Last Updated

കുറ്റിയാടി: നരിപ്പറ്റ പഞ്ചായത്തിലെ മലയോര മേഖലയില്‍ വൈദ്യുതി മുടക്കം പതിവായി. ചാറ്റല്‍ മഴയോ ചെറിയ കാറ്റോ ഉണ്ടായാല്‍ ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമാണ്. ഒരിക്കല്‍ വൈദ്യുതി മുടങ്ങിയാല്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞ് കക്കട്ട് സെക്ഷനില്‍ നിന്ന് ജീവനക്കാര്‍ എത്തിയിട്ട് വേണം വൈദ്യുതി പുനഃസ്ഥാപിക്കാന്‍. കക്കട്ട് വൈദ്യുതി സെക്ഷന് കീഴില്‍ വരുന്ന എരട്ടോം ചാല്‍ ട്രാന്‍സ്‌ഫോമറിന് കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തിലായത്. മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കക്കട്ട് സെക്ഷന്‍ ഓഫീസ് വിഭജിച്ച് കൈവേലി ആസ്ഥാനമാക്കി പുതിയ സെക്ഷന്‍ ഓഫീസ് തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

---- facebook comment plugin here -----

Latest