Connect with us

Kozhikode

ആര്‍ക്കേഡ് പ്രശ്‌നം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

കുറ്റിയാടി: കുറ്റിയാടി- കോഴിക്കോട് റോഡിലെ കെ സി ആര്‍ക്കേഡ് പുനര്‍ നിര്‍മാണത്തിന് വേണ്ടി ഒഴിഞ്ഞുകൊടുത്ത പഴയ കെട്ടിടത്തിലെ കച്ചവടക്കാര്‍ക്ക് വ്യവസ്ഥ പ്രകാരം പീടിക മുറികള്‍ പണിതീര്‍ത്ത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചു. കെ കെ കുറ്റിയാടി അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞബ്ദുല്ല, കിണറ്റും കണ്ടി അമ്മല്‍, ഒ വി ലത്വീഫ്, ഒ സി അബ്ദുല്‍ കരീം, പി അബ്ദുല്‍ മജീദ്, കിളയില്‍ ജമാല്‍, ഗോപിമാസ്റ്റര്‍, ഒ ടി ബഷീര്‍, യു കെ അര്‍ജുനന്‍, പി പി ആലിക്കുട്ടി പ്രസംഗിച്ചു.

Latest