Connect with us

Malappuram

എസ് വൈ എസ് എലൈറ്റ് അസംബ്ലി ഒമ്പതിന്

Published

|

Last Updated

മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ അടുത്തമാസം ഒമ്പതിന് മലപ്പുറത്ത് എലൈറ്റ് അസംബ്ലി നടക്കും.
സമ്മേളനാനുബന്ധമായി വിവിധ തലങ്ങളിലുള്ളവര്‍ക്ക് ആവിഷ്‌കരിച്ച പദ്ധതികളില്‍ വ്യാപാര, വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രത്യേക പരിപാടിയാണ് എലൈറ്റ് അസംബ്ലി.
ബിസിനസ് രംഗത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
പ്രമുഖരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ നവോഥാന മുന്നേറ്റത്തില്‍ പണ്ഡിത നേതൃത്വത്തൊടൊപ്പം വ്യാപാരി, വ്യവസായി കളുടെ സാമുഹ്യ ഇടപെടലുകള്‍ നൈതീകമായും പ്രഫഷണലായും കൂടുതല്‍ ദീപ്തമാക്കാനുള്ള ആലോചനകളാണ് മുന്നോട്ട് വെക്കുക. പ്രാസ്ഥാനിക രംഗത്ത് പുതുതായി രുപംകൊണ്ട കൂട്ടായ്മക്ക് കീഴില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മലപ്പുറം വാദീസലാമില്‍ നടന്ന ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദു ഹാജി വേങ്ങര, വി ടി ഹമീദ് ഹാജി, കുഞ്ഞാപ്പു എടക്കര, കൊന്നോല യൂസുഫ്, പി എ ബശീര്‍ അരിമ്പ്ര സംബന്ധിച്ചു.
അടുത്ത ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറത്ത് താജുല്‍ ഉലമ നഗറിലാണ് സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ എസ് വൈ എസ് 60 ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം നടക്കുന്നത്.

Latest