Connect with us

Malappuram

ഡോ. സുബൈര്‍ മേടമ്മലിന് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയുടെ ആദരം

Published

|

Last Updated

തിരൂര്‍: ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് രണ്ട് പതിറ്റാണ്ടായി ഗവേഷണം നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുബൈര്‍ മേടമ്മലിന് ഹൈദരാബാദിലെ ഡോ. ബി ആര്‍ അംബേദ്കര്‍ യൂനിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഫോറം സംഘടിപ്പിച്ച സെമിനാറില്‍ ആദരിച്ചു. യൂണിവേഴ്‌സിറ്റി അക്കാഡമിക് ഡയറക്ടര്‍ പ്രൊ. വെങ്കട്ടരമണ ഉപഹാരം നല്‍കിയും പൊന്നാട ചാര്‍ത്തിയുമാണ് ആദരിച്ചത്. ഫാല്‍ക്കണുകളെ കുറിച്ചുള്ള ഗവേഷണത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ് നല്‍കിയത്. ഫാല്‍ക്കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യവ്യക്തിയായ സുബൈര്‍ ആറ് വര്‍ഷം നീണ്ട ഫാല്‍ക്കണ്‍ ഗവേഷണപഠനാര്‍ഥം ഗള്‍ഫിലേയും യൂറോപ്പിലേയും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
സെമിനാറില്‍ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊ. ദമയന്തിദേവി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പഠനവിഭാഗം തലവന്‍ പ്രൊ. മാധവറെഡ്ഡി, സയന്‍സ് ഫാക്കല്‍റ്റി കോ.ഓഡിനേറ്റര്‍ പ്രൊ. വിശാല്‍ റെഡ്ഡി സംസാരിച്ചു. സെമിനാറില്‍ ഫാല്‍ക്കണുകളുടെ വംശനാശഭീഷണിയെ കുറിച്ചും ദേശാടനത്തെ കുറിച്ചും ഡോ. സുബൈര്‍ മേടമ്മല്‍ പ്രബന്ധം അവതരിപ്പിച്ചു.

Latest