Connect with us

Malappuram

അപകടങ്ങളുടെ ഭീതി ഓര്‍മിപ്പിച്ച് സേവിയേഴസ് റോഡ് ഷോ

Published

|

Last Updated

മലപ്പുറം: അപകട സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ സേവനപ്രവര്‍ത്തകരുടെ കൂട്ടായ്മയായ “സേവിയേഴ്‌സ്” ന്റെ റോഡ് ഷോ ശ്രദ്ധേയമായി. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് “സേവിയേഴ്‌സ്” റോഡ് ഷോയും സെമിനാറും നടത്തിയത്. മലപ്പുറം മുതല്‍ തിരൂര്‍ വരെ നടത്തിയ റോഡ് ഷോ രാവിലെ എ ഡി എം എം ടി ജോസഫ് ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന് തിരൂര്‍ എസ് എസ്എം. പോളിടെക്‌നിക്കില്‍ നടത്തിയ സെമിനാര്‍ ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ പി കെ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
2013 ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച “സേവിയേഴ്‌സ്” ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഞ്ച് യൂനിറ്റുകളിലായി നൂറ് കണക്കിന് സന്നദ്ധ ഭടന്മാരെയാണ് സേവന നിരതരാക്കിയിരിക്കുന്നത്. ജില്ലാ ഭരണകാര്യാലയം, മോട്ടാര്‍ വകുപ്പ്, കോട്ടക്കല്‍ മിംസ് ഹോസ്പിറ്റല്‍ എന്നിവര്‍ സംയുക്തമായാണ് “സേവിയേഴ്‌സ്” നടത്തുന്നത്. റോഡപകടങ്ങള്‍, വീട്ടിനകത്ത് സംഭവിക്കുന്ന അപകടങ്ങള്‍, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, മിന്നല്‍, വെള്ളത്തില്‍ വീഴല്‍ പാമ്പ് കടി തുടങ്ങിയ അപകട സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പ്രാഥമിക ചികിത്സകളും അപകടത്തിനിരയായ വ്യക്തിയെ ആശുപത്രിയിലേക്ക് നീക്കം ചെയ്യേണ്ട രീതികളുമെല്ലാം കൃത്യമായി നിര്‍വഹിച്ചാല്‍ ഭൂരിപക്ഷം പേരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഈ തിരിച്ചറിവാണ് ശാസ്ത്രീയ പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരുടെ കൂട്ടായ്മ രൂപവത്കരിക്കാന്‍ പ്രേരണയായത്.
സെമിനാറില്‍ കോട്ടക്കല്‍ മിംസ് എമര്‍ജന്‍സി വിഭാഗം തലവനും “സേവിയേഴ്‌സ്” മെഡിക്കല്‍ അഡൈ്വസറുമായ ഡോ. യാസര്‍ ചോമയില്‍, എസ് എസ് എം പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ മേജര്‍ അമീറലി സംസാരിച്ചു.

 

---- facebook comment plugin here -----

Latest