Connect with us

Malappuram

സ്‌കൂള്‍ മാനേജറുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌കൂള്‍ മാനേജറുടെ വീട്ടിലേക്ക് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേരെകൂടി തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
സി പി എം ഏരിയാകമ്മിറ്റി അംഗം ചെനക്കലങ്ങാടി പ്രിന്‍സ്‌കുമാര്‍ (41)പറമ്പില്‍ പീടിക കൊറലോട്ടി അബ്ദുല്‍മജീദ് (39)ഉള്ളണം കൊറോളി അഫ്താബ് (26)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് 17 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 20ആയി. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തിട്ടുണ്ട്.
മൂന്നിയൂര്‍ ഹൈസ്‌കൂളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകന്‍ കെകെ അനീഷിന്റെ മരണത്തിന് ഉത്തരവാദിയായ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മാനേജറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് പാറക്കടവിലെ മാനേജറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
കല്ലേറിലും ലാത്തിചാര്‍ജിലുമായി നാലുപോലീസുകാര്‍ക്കും നിരവധി സി പി എം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

Latest