Connect with us

Wayanad

അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനാ ഫീസ് വര്‍ധിപ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ: വിവിധ അളവ്തൂക്ക ഉപകരണങ്ങളുടെ പരിശോധന ഫീസ് വര്‍ദ്ധിപ്പിച്ചതായി ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ അറിയിച്ചു.
മുദ്രയുടെ കാലാവധി കഴിഞ്ഞശേഷം പുനപരിശോധനയ്ക്ക് ഹാജരാക്കുമ്പോഴും ആദ്യപരിശോധന നടത്താതെ ഉപയോഗിച്ചു വരുന്ന അളവുതൂക്ക ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന് ഹാജരാക്കുമ്പോഴും അവ നിയമപ്രകാരമുള്ള പരിശോധനയും മുദ്രയുമില്ലാതെ ഉപയോഗിച്ചതായി കണക്കാക്കി മുദ്ര ഫീസിന് പുറമെ അധിക ഫീസും കൂടാതെ രാജി ഫീസായി രണ്ടായിരം രൂപ കൂടി ഈടാക്കും.
2014 സെപ്റ്റംബര്‍ വരെ മുദ്രപതിപ്പിച്ചിട്ടുള്ള ഓട്ടോ മീറ്ററുകള്‍ കാലാവധി തീരുന്നതിന് മുമ്പ് 1.5 കിലോമീറ്ററിന് മിനിമം ചാര്‍ജ്ജ് 20 രൂപ, ഒരു കി.മീറ്ററിന് 10 രൂപ എന്ന ക്രമത്തില്‍ മീറ്ററില്‍ മാറ്റം വരുത്തിയശേഷം ലീഗല്‍മെട്രോളജി ഓഫീസില്‍ 30 രൂപ ഫീസ് അടച്ച് പുന:പരിശോധന നടത്തി മുദ്ര പതിപ്പിച്ച് മാത്രമെ ഉപയോഗിക്കാവൂ എന്നും അദ്ദേഹം അറിയിച്ചു.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

Latest