Connect with us

Wayanad

വൈത്തിരി ബസ് സ്റ്റാന്‍ഡിലെ ഹൈമാസ് ലൈറ്റ് കണ്ണടച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

വൈത്തിരി: ടൗണിലെ പ്രധാന ബസ് സ്റ്റാന്‍ഡിലെ ഹൈമാസ് ലൈറ്റ് കത്താത്തതിനാല്‍ രാത്രിയില്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ദുരിതമായി. വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കടക്കമുള്ളവരാണ് രാത്രിയാകുന്നതോടെ പ്രയാസപ്പെടുന്നത്. കോഴിക്കോട് ഭാഗത്തേക്കും കല്‍പ്പറ്റ, മേപ്പാടി ഭാഗത്തേക്കുമുള്ളവരാണ് ഇവിടെ എത്തുന്നത്. സ്ത്രീകളടക്കമുള്ളവര്‍ ഇരുട്ടായതിനാല്‍ വളരെ ഭയപ്പാടോടെയാണ് ബസ് കാത്തിരിക്കുന്നത്. സമീപത്തെ തെരുവ് വിളക്കുകളും കത്തുന്നില്ല. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.

Latest