Connect with us

Wayanad

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Published

|

Last Updated

മാനന്തവാടി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറോടെയാണ് മാനന്തവാടി കൂടുല്‍ക്കടവ് പാലത്തിന് സമീപം അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായിരുന്ന പനമരം ചുണ്ടക്കുന്ന് മംഗലത്ത് ജിജോ (27), അപ്പൂസ് എന്ന മഹേഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുല്‍പ്പള്ളിയില്‍ നിന്നും വരുന്ന വഴിയിലാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.