Connect with us

Palakkad

സൈനിക സെന്ററിന് ഭൂമി കണ്ടെത്താന്‍ തീരുമാനം

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ സൈനിക സെന്റര്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സൈനിക ബോര്‍ഡിന്റെയും സായുധ സേനാ പതാകദിന കമ്മിറ്റിയുടേയും സംയുക്ത യോഗം തീരുമാനിച്ചു.
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി 1,38,500 രൂപയുടെ സാമ്പത്തിക സഹായങ്ങള്‍ക്ക് യോഗം അനുമതി നല്‍കി. സായുധ സേനാ പതാകനിധിയിലേക്ക് പരമാവധി തുക ശേഖരിക്കുവാനും തീരുമാനിച്ചു.
യോഗത്തില്‍ എ ഡി എം കെ ഗണേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് കൂടിയായ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഷിജു ഷരീഫ് സ്വാഗതവും അസിസ്റ്റന്റ് സൈനിക ക്ഷേമ ഓഫീസര്‍ എം വി മണി നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.

 

Latest