Connect with us

Palakkad

സുവര്‍ണ കേരളം നവംബര്‍ ഒന്നിന് മണ്ണാര്‍ക്കാട്ട്

Published

|

Last Updated

മണ്ണാര്‍ക്കാട്: പച്ചക്കറി സ്വയം പര്യാപ്തതയ്ക്ക് സംസ്ഥാന തലത്തില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതിയായ സുവര്‍ണ്ണ കേരളം സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10മണിക്ക് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ. എന്‍ ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പച്ചക്കറി തൈകള്‍ വിതരണം, പച്ചക്കറി പ്രദര്‍ശനം, ആലില പദ്ധതി പ്രകാരമുളള വൃക്ഷതൈ വിതരണം എന്നിവ നടക്കും.
പാലക്കാട് എം ബി രാജേഷ് എം പി മുഖ്യാഥിതിയായിരിക്കും. സംസ്ഥാന ജില്ലാ തലത്തിലുളള രാഷട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് വാര്‍ത്താ സമ്മേളനത്തില്‍ റൂറല്‍ ബാങ്ക് പ്രസിഡന്റ് സുരേന്ദ്രന്‍, സെക്രട്ടറി എം പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് പുഷ്പാനന്ദ് പങ്കെടുത്തു.

Latest