Connect with us

Kozhikode

കൊടുവള്ളി ഗവ. കോളജ് കച്ചേരിമുക്കില്‍ നിന്ന് വെണ്ണക്കാടിലേക്ക് മാറ്റുന്നു

Published

|

Last Updated

കൊടുവള്ളി: കിഴക്കോത്ത് കച്ചേരി മുക്കില്‍ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന കൊടുവള്ളി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കൂടുതല്‍ സൗകര്യങ്ങളുള്ള വെണ്ണക്കാട് മദ്‌റസ കെട്ടിടത്തിലേക്ക് മാറ്റുന്നു. ജനപ്രതിനിധികളുടെയും കോളജ് പ്രിന്‍സിപ്പല്‍, പി ടി എ ഭാരവാഹികള്‍, കോളജ് വികസന സമിതി എന്നിവ സംയുക്തമായാണ് തീരുമാനമെടുത്തത്. കിഴക്കോത്ത് കച്ചേരിമുക്കിലെ ന്യൂ എ എം എല്‍ പി സ്‌കൂളിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയും തൊട്ടടുത്ത മദ്‌റസ കെട്ടിടത്തിലും താത്കാലിക ഷെഡ്ഡിലുമാണിപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.കോളജിന് പുതിയ കെട്ടിടം സൗകര്യപ്പെടുത്തുന്നതിനും ഭൗതിക സൗകര്യമൊരുക്കുന്നതിനും സബ് കമ്മിറ്റി രൂപവത്കരിച്ചു. ജി പ്രശാന്ത്കുമാര്‍ (ചെയര്‍.), സി വി അബ്ദുര്‍റഹ്മാന്‍ (ജന. കണ്‍.), പ്രിന്‍സിപ്പല്‍ ഡെയ്‌സി തോമസ് (വൈസ് ചെയര്‍.), ഇ പി സോണിയ (ജോ. കണ്‍.), സക്കീര്‍ ഹുസൈന്‍, എന്‍ മുഹമ്മദ് സലിം, എ കെ മൂസ, പി കെ അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അബ്ദുര്‍റഹ്മാന്‍ സ്വാഗതവും വി എം മനോജ് നന്ദിയും പറഞ്ഞു.