Connect with us

Kozhikode

ചൂലാംവയല്‍ മാക്കൂട്ടം സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതി തുടങ്ങി

Published

|

Last Updated

കുന്ദമംഗലം: ചൂലാംവയല്‍ മാക്കൂട്ടം എ എ യു പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ചൂലാംവയല്‍ യൂനിറ്റ് എസ് വൈ എസ് കമ്മിറ്റിയാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. സ്‌കൂള്‍ ലീഡര്‍ കെ പി നിഹ്മ ഹനൂന്പത്രം നല്‍കി എസ് വൈ എസ് പ്രതിനിധി വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സിറാജ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എ പി അബ്ദുല്ലക്കുട്ടി പദ്ധതി വിശദീകരിച്ചു. പ്രധാന അധ്യാപകന്‍ പി മുഹമ്മദ്‌കോയ അധ്യക്ഷത വഹിച്ചു. സിറാജ് ഫീല്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ കെ സി അബ്ദുല്ല, റിപ്പോര്‍ട്ടര്‍ അബൂബക്കര്‍ കുന്ദമംഗലം, എസ് വൈ എസ് കുന്ദമംഗലം സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി പടനിലം, ജാഫര്‍ഖാന്‍ പ്രസംഗിച്ചു. അധ്യാപകരായ വി പി അബ്ദുല്‍ ഖാദര്‍ സ്വാഗതവും കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest