Connect with us

Eranakulam

കൊച്ചിയിലെ 'ചുംബന സമര'ത്തിന് പോലീസ് അനുമതി നിഷേധിച്ചു

Published

|

Last Updated

കൊച്ചി: കോഴിക്കോട്ട് അനാശാസ്യത്തിന് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തതിന് പിന്നാലെ ഒരു കൂട്ടം പേര്‍ ആഹ്വാനം ചെയ്ത ചുംബന സമരത്തിന് പോലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി. നവംബര്‍ രണ്ടിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ കാമുകീ കാമുകന്മാര്‍ ഒത്തുകൂടി പരസ്യമായി ചുംബനം നടത്തുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. കേരളീയ സംസ്‌കാരത്തിന് യോജിക്കാത്ത ഇതിനെതിരെ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമരത്തിന് പോലീസ് അനുമതി നിഷേധിച്ചത്. തുടക്കത്തില്‍ ചുംബനം പരിധി വിട്ടാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നായിരുന്നു പോലീസുകാരുടെ തീരുമാനം.

അതിനിടെ ഇന്ന് രാവിലെ  ചുംബനസമരം വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ കിസ് ഓഫ് ലവ് വളണ്ടിയര്‍മാര്‍ക്ക് നേരെ മറെെന്‍ ഡ്രെെവില്‍ ആക്രമണമുണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടോളം പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.