Connect with us

National

കള്ളപ്പണക്കാരുടെ വിവരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 627 പേരുള്ള പട്ടികയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. മൂന്ന് സെറ്റായാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏത് ഏജന്‍സിക്കു വേണമെങ്കിലും അന്വേഷണം നടത്താമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാല്‍ കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തവിടരുതെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

രേഖകള്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് കെെമാറി. മാര്‍ച്ച് 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ് എെ ടിയോട് കോടതി നിര്‍ദേശിച്ചു. നവംബറില്‍ അന്വേഷണ പുരോഗതി അറിയിക്കാനും നിര്‍ദേശമുണ്ട്.

എല്ലാവരുടേയും വിവരം നല്‍കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം വിവരങ്ങള്‍ നല്‍കിയത്. മുഴുവന്‍ പേരുകളും സീല്‍വച്ച കവറില്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Latest