Connect with us

Wayanad

ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണം: സാന്ത്വനമേകാന്‍ വിദ്യാര്‍ഥികളുടെ കൂട്ടനടത്തം

Published

|

Last Updated

കല്‍പ്പറ്റ: മാറാരോഗങ്ങള്‍ മൂലം വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ ഞങ്ങളുമുണ്ട് എന്ന മുദ്രാവാക്യവുമായി പ്ലാക്കാര്‍ഡുകളേന്തി വിദ്യാര്‍ഥികള്‍ കല്‍പ്പറ്റയില്‍ കൂട്ടനടത്തം നടത്തി.
ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും കോഴിക്കോട് സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു കൂട്ടനടത്തം.പാലിയേറ്റീവ് കെയര്‍ ദിനാചരണ പരിപാടി നഗരസഭ ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഡിവൈ എസ് പി എ കെ സാബു മുഖ്യാതിഥിയായിരുന്നു.
എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് റാഫി സ്വാഗതവും എന്‍ എസ് എസ് വൊളന്റിയര്‍ സെയ്ദ് നന്ദിയും പറഞ്ഞു. ആല്‍ഫ ചെയര്‍മാന്‍ കെ എം നൂറുദ്ദീന്‍ ദിനാചരണ സന്ദേശം നല്‍കി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി.കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍നിന്ന് ആരംഭിച്ച കൂട്ടനടത്തം കല്‍പ്പറ്റ ഡിവൈ എസ് പി എ കെ സാബു ഫഌഗ്ഓഫ് ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി ദീപശിഖ കൈമാറി.
തുടര്‍ന്ന് കൂട്ടനടത്തം നഗരംചുറ്റി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
ജില്ലയിലെ വിവിധ കോളജുകളില്‍നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളും കൂട്ടനടത്തിത്തില്‍ പങ്കാളികളായി.
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ആല്‍ഫ കൂട്ടനടത്തം സംഘടിപ്പിച്ചത്.
ഒക്‌ടോബര്‍ 14ന് തിരുവനന്തപുരത്ത് തുടക്കംകുറിച്ച കൂട്ടനടത്തം ആരോഗ്യമന്ത്രി വി എസ് ശിവകുമാറും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും സംയുക്തമായാണ് ഫഌഗ് ഓഫ് ചെയ്തത്.
വിവിധ ജില്ലകള്‍ പിന്നിട്ട് കൂട്ടനടത്തം കാസറഗോഡ് സമാപിക്കുമ്പോള്‍ ദുരിതബാധിതര്‍ക്കായി പരിചരണ കേന്ദ്രങ്ങള്‍ തുറക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പാലിയേറ്റീവ് കെയറിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം കൂട്ടനടത്തത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Latest