Connect with us

Malappuram

നിരവധി വീടുകളില്‍ കളവ് നടത്തിയ പ്രതി പോലീസ് പിടിയില്‍

Published

|

Last Updated

മലപ്പുറം: മലപ്പുറം, കൊളത്തൂര്‍, പെരിന്തല്‍മണ്ണ, മങ്കട പോലീസ് സ്റ്റേഷന്‍ പരിധികളിലെ കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ, മക്കരപറമ്പ് എന്നിവിടങ്ങളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷണ പരമ്പരകള്‍ നടത്തിയ മോഷ്ടാവ് മലപ്പുറം പോലീസിന്റെ പിടിയിലായി.
മക്കരപ്പറമ്പ് സ്‌കൂള്‍പടിയില്‍ താമസിക്കുന്ന കുറ്റിപ്പുളിയന്‍ അബ്ദുള്‍ കബീര്‍ (40) എന്ന മാക്‌സി കബീറിനെയാണ് മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ അശോകന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
പ്രതിയുടെ അറസ്റ്റോടെ ഇതുവരെ തെളിയാതെ കിടന്ന 70-ഓളം ഭവന ഭേദന കളവു കേസുകള്‍ക്ക് തുമ്പായി. രാത്രി കാലങ്ങളില്‍ ചുറ്റി സഞ്ചരിച്ച് വീടുകളിലെ ജനല്‍പാളി തുറന്ന് അകത്ത് കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ പൊട്ടിച്ച് ഓടുകയാണ് പ്രതിയുടെ രീതി. വീടിന്റെ ചുറ്റുപാടുകളില്‍ നിന്നും സ്ത്രീകളുടെ മാക്‌സിയും മറ്റു വസ്ത്രങ്ങളും ഇയാള്‍ കൂട്ടത്തില്‍ എടുക്കാറുണ്ട്.
ആനക്കയം ചെക്ക് പോസ്റ്റിലെ പുലാശ്ശേരി അലവിക്കുട്ടി, മങ്കട പള്ളിപ്പുറത്തെ കരങ്ങാടന്‍ കുഞ്ഞാലി, അത്തിക്കോട്ടില്‍ അബ്ദുള്‍ സലാം, പടിഞ്ഞാറ്റുമുറിയിലെ എന്‍ കെ അബൂബക്കര്‍, തിരൂര്‍ക്കാട് കോട്ടക്കുന്നന്‍ അബ്ദുള്‍ മജീദ്, പരിയാപുരത്തെ പോളക്കാടന്‍ അബ്ദുള്‍ അസീസ്, കാരക്കപ്പറമ്പ് കുഞ്ഞിമൊയ്തു, പുത്തനങ്ങാടി കിഴക്കേ തലക്കല്‍ സൈനുദ്ദീന്‍, ചെരക്കാപറമ്പ് പാലത്തിങ്ങല്‍ ശിഹാബുദ്ദീന്‍, പുഴക്കാട്ടിരി കള്ളന്‍കുന്നന്‍ ഹംസത്തലി, കടുങ്ങപുരം അയിലപ്പടി അങ്ങാടിപ്പറമ്പില്‍ സൈനുദ്ദീന്‍, കടുങ്ങപുരം കണ്ണംപള്ളിയാലില്‍ അശ്‌റഫ്, പാതിരമണ്ണ കുണ്ടുപറമ്പില്‍ പ്രശാന്ത്, കടുങ്ങപുരം കട്ടിലശ്ശേരി മൊയ്തീന്‍കുട്ടി, കോരത്ത് അബ്ദുള്‍ ലത്തീഫ്, പൊട്ടിപ്പാറ തോലുങ്ങല്‍ മുഹമ്മദ് കുട്ടി, പരവക്കല്‍ എരഞ്ഞിത്തൊടി കുഞ്ഞയമു, പൊട്ടിപ്പാറ കരുവാട്ടി ശിഹാബ്, കടുങ്ങപുരം മണ്ണേക്കോടന്‍ ബാപ്പുട്ടി, കല്ലങ്ങല്‍ അബു ഹാജി, ചന്ദനപ്പറമ്പ് പാലപ്ര ആഷിഖ്, വാഴക്കോട് ഒടുക്കപ്പറമ്പന്‍ സബീര്‍, ചാഞ്ഞാല്‍ കിളിയമണ്ണില്‍ റശീദലി, ചാഞ്ഞാല്‍ മുല്ലപ്പള്ളി മുനീര്‍, വലിയാട് താഴത്തെപ്പറമ്പ് കോയ, പറയരങ്ങാടി കടമ്പോട് ഉമ്മര്‍ അലി, പറയരങ്ങാടി പാട്ടുപാറ മുഹമ്മദ്, കൂട്ടിലങ്ങാടി വി കെ അബ്ദുര്‍റഹ്മാന്‍, കൂട്ടിലങ്ങാടി കക്കാട് പി എന്‍ മുഹമ്മദ്, പടിഞ്ഞാറ്റുംമുറി ചെറുതൊടി അബ്ദുള്‍ നാസര്‍, കടന്നമണ്ണ അശ്വതിയില്‍ സുനില്‍, കോഴിക്കോട്ടുപറമ്പ് പക്കത്തൊടിയില്‍ വിജയകുമാര്‍, കൂട്ടിലങ്ങാടി എലച്ചോല അബ്ദുള്‍ ലത്തീഫ്, തറയില്‍ ഉമ്മര്‍, രാമപുരം റസല്‍ബാബു, പാതിരമണ്ണ തൊടിയില്‍ സലിം, സേതുമാധവന്‍, പുഴക്കാട്ടിരി ചോയിക്കാട്ടില്‍ വിശ്വംഭരന്‍, ചെരക്കാപ്പറമ്പ് അബു, ചെറുകുളമ്പ് വി പി മജീദ്, വറ്റലൂര്‍ കലക്കങ്ങല്‍ അഹമ്മദ് കുട്ടി, വറ്റലൂര്‍ ചട്ടിപ്പറമ്പന്‍ ഫൈസല്‍ ബാബു, വറ്റലൂര്‍ കുയിലംതൊടി അബ്ദുറഹീം, കരിഞ്ചാപ്പാടി പെരുമ്പള്ളി ഷൗക്കത്തലി, പുഴക്കാട്ടിരി മൂന്നാക്കല്‍ അശ്‌റഫ്, പുഴക്കാട്ടിരി കണക്കനാത്ത് മൊയ്തീന്‍കുട്ടി, വഴിപ്പാറ വലിയതൊടി മുജീബ് റഹ്മാന്‍, വഴിപ്പാറ തവളേങ്ങല്‍ സലീന, കൊളത്തൂര്‍ പിലാക്കല്‍ അലി ജമീല്‍, തുടങ്ങിയ ആളുകളുടെ വീട്ടില്‍ നിന്നും കളവ് നടത്തിയത് പ്രതിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഏകദേശം 150 ഓളം പവന്‍ പ്രതി വിവിധ ഇടങ്ങളില്‍ നിന്നായി മോഷ്ടിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം കോട്ടക്കലിലെ മുഹമ്മദലി എന്ന ഏജന്റിന് കൈമാറുകയാണ് പതിവ്. 12 വര്‍ഷത്തോളമായി പ്രതി മോഷണ കൃത്യങ്ങള്‍ നടത്തി വരുകയായിരുന്നു. ഒടുവിലാണ് പ്രതി പോലീസ് വലയിലാവുന്നത്. മലപ്പുറം-പടപ്പറമ്പ് റൂട്ടില്‍ വെച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലപ്പുറം ക്രൈം സ്‌ക്വാഡിലെ എ എസ് ഐ ഉമ്മര്‍ മേമനയുടെ വീട്ടിലും മോഷണം നടത്തിയത് ഇയാള്‍ തന്നെയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. നാല് പവന്‍ സ്വര്‍ണമാണ് ഇദ്ദേഹത്തിന്റെ വീടില്‍ നിന്ന് മോഷണം പോയിരുന്നത്. മലപ്പുറം ഡി വൈ എസ് പി അഭിലാഷിന്റെ നിര്‍ദ്ദേശ പ്രകാരം സി ഐ ആര്‍ അശോകനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ് ഐ മനോജ് പറയട്ട, എ എസ് ഐ ഉമ്മര്‍ മേമന, എസ് സി പി ഒ സാബുലാല്‍, സി പി ഒ അജിത്ത്കുമാര്‍, വിജേഷ്, വനിതാ സി പി ഒ ബിന്ദു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ശശി കുണ്ടറക്കാട്, സത്യന്‍ ഡ്രൈവര്‍ എ എസ് ഐ മുരളി എന്നിവരുമുണ്ടായിരുന്നു.

 

Latest