Connect with us

Palakkad

വാതക ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു; വന്‍ദുരന്തം ഒഴിവായി

Published

|

Last Updated

മണ്ണാര്‍ക്കാട്: വാതക നിറച്ച് വരുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റൊരും ലോറിയുമായി കൂട്ടിയിടിച്ചു വന്‍ അപകടം ഒഴിവായി. ഇന്നലെ രാവിലെ 6.15 ഓടെ പാലക്കാട്-കോഴിക്കോട് ദേശീയ പാത 966ല്‍ കുമരംപുത്തൂര്‍ ചുങ്കം ജംഗ്ഷനിലാണ് സംഭവം. ടാങ്കര്‍ ലോറിയുടെ ക്ലീനര്‍ സേലം സ്വദേശി ചന്ദ്രന് നിസാര പരിക്കേറ്റു.
ഡ്രൈവര്‍ സേലം സ്വദേശി കറുപ്പസ്വാമിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഹൈവെ പൊലീസ് എസ് ഐ സുബ്രമണ്യന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തിരിച്ചുവിട്ട് ഗതാഗത തടസ്സം ഒഴിവാക്കി. വട്ടമ്പലത്ത് നിന്നുളള ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. മംഗലാപുരത്ത് നിന്നും പാലക്കാട്ടേക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയും കോയമ്പത്തൂരില്‍ നിന്നും മേലാറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിയുമായാണ് അപകടത്തില്‍പ്പെട്ടത്. ലോറി രാത്രി ഏറെ വൈകിയും റോഡില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

Latest