Connect with us

Kottayam

എ ടി എം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച നേപ്പാള്‍ സ്വദേശി അറസ്റ്റില്‍

Published

|

Last Updated

കോട്ടയം: വടവാതൂരില്‍ എസ് ബി ടിയുടെ എ ടി എം കൗണ്ടര്‍ കുത്തിത്തുറന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നേപ്പാള്‍ സ്വദേശി റാണ (55) അറസ്റ്റില്‍. പാമ്പാടിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. എ ടി എം കൗണ്ടറിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം പത്രങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിച്ചത്. പോലീസ് ഇന്നലെ രാവിലെയാണ് റാണയെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എ ടി എം തകര്‍ക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ റാണ താമസിച്ച മുറിയില്‍ നിന്ന് കണ്ടെടുത്തു. റാണയുടെ മുന്‍കാല ചരിത്രം പോലീസ് അന്വേഷിച്ചു വരികയാണ്. വടവാതൂരിലെ എസ്് ബി ടി എ ടി എം കൗണ്ടറിനു സമീപത്തെ വീട്ടില്‍ 2011 മുതല്‍ മൂന്ന് വര്‍ഷത്തോളം സെക്യൂരിറ്റിയായി ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആറ് മാസമായി പാമ്പാടിയില്‍ ജോലി ചെയ്തുവരികയാണ്. മണര്‍കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുകയായിരുന്നു. വടവാതൂര്‍ കവലയിലുള്ള എസ് ബി ടി ബേങ്കിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന എ ടി എമ്മിലാണ് മോഷണ ശ്രമം നടന്നത്. ശനിയാഴ്ച രാത്രി പതിനൊന്നര മുതല്‍ ഒന്നര മണിക്കൂര്‍ നേരം എ ടി എം കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തിയതായി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. രാത്രി പതിനൊന്നരയോടെ കൗണ്ടറില്‍ എത്തിയ ആള്‍ കുറെ നേരം കഴിഞ്ഞ് തിരികെ പോയി. പിന്നീട് വീണ്ടും വന്നു. അങ്ങനെ മൂന്ന് തവണ പുറത്തുപോയി തിരികെ വന്ന് എ ടി എം കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കോട്ടയത്തെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest