Connect with us

Idukki

ഇടുക്കി ഡി ഡി ഇ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Published

|

Last Updated

തൊടുപുഴ: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഡി ഡി ഇ ഓഫീസില്‍ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ തൊടുപുഴ കീരികോട് സ്വദേശി സജി സെബാസ്റ്റിയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
ലീവെടുത്ത ദിവസം ഹാജര്‍ രേഖപ്പെടുത്തിയ ഒരു സംഭവം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സംഭവത്തില്‍ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്യും.
ഓഡിറ്റില്‍ ക്രമക്കേട്, അന്യായമായി ജീവനക്കാരെ സ്ഥലംമാറ്റുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് നാലരയോടെയാണ് അവസാനിച്ചത്. എന്നാല്‍ പരിശോധനയില്‍ ചില സുപ്രധാന രേഖകള്‍ ലഭിച്ചതായാണ് സൂചന.