Connect with us

Gulf

രണ്ടു വയസുകാരന്റെ തലയില്‍ തുളച്ചുകയറിയ പെന്‍സില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു

Published

|

Last Updated

അബുദാബി: സ്വദേശിയായ രണ്ടു വയസുകാരന്റെ തലയില്‍ തുളച്ചുകയറിയ പെന്‍സിലിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു. ഖലീഫ മെഡിക്കല്‍ സിറ്റിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം നാലര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
കുട്ടിനിലത്ത് വീണ സമയത്താണ് മൂര്‍ച്ചയുള്ള മുനയോടുകൂടിയ പെന്‍സില്‍ തലയില്‍ തുളച്ചുകയറിയത്. വലത് കണ്ണിന്റെ ഭാഗത്ത് കൂടിയാണ് പെന്‍സില്‍ തുളച്ചുകയറിയതെന്നതിനാല്‍ കണ്ണിലും പെന്‍സിലിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു.