Connect with us

Gulf

പ്രൊഫിക്‌സ്'14 ശ്രദ്ധേയമായി

Published

|

Last Updated

അബുദാബി: ആര്‍ എസ് സി യുവ വികസന വര്‍ഷത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രൊഫഷനല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി അബുദാബി സോണ്‍ വിസ്ഡം സമിതി ഒരുക്കിയ ട്രെയിനിംഗ് ശില്‍പശാലയായ പ്രോഫിക്‌സ് “14 ശ്രദ്ധേയമായി. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടി സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിദഗ്ദനും സിസ്‌കോ അവാര്‍ഡ് ജേതാവുമായ ഇല്ല്യാസ് കൂളിയങ്ങല്‍ ഉദ്ഘാടനം ചെയ്തു. ജോലിയിലുള്ള അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമാണ് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കുന്ന ഘടകം എന്നും ലക്ഷ്യങ്ങള്‍ കണ്ടു മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നോളജ് ഈസ് ലൈഫ് എന്ന സെഷന്‍ പ്രമുഖ മാനേജ്മന്റ് ട്രെയിനറും ബ്രെയിന്‍ ഹണ്ട് മാസ്റ്ററുമായ കണ്ണു ബക്കര്‍ നേതൃത്വം നല്‍കി. തോല്‍ക്കുമോ എന്ന ഭയമാണ് ജീവിതത്തിലെ ഏറ്റവും വലിയ പേടി എന്നും പരാജയം എന്നത് അനുഭവമാണെന്നും അദ്ദേഹം ഓര്‍മ പെടുത്തി.
തുടര്‍ന്ന് മൈന്‍ഡ് പവര്‍ ട്രെയിനറും യു എ ഇ നാഷണല്‍ ആര്‍ എസ് സി ഭാരവാഹിയുമായ മുഹിയുദ്ധീന്‍ ബുഖാരി മൈ ലൈഫ് മൈ എക്‌സ്‌പെര്‍ട്ടിസ് എന്ന സെഷന് നേതൃത്വം നല്‍കി. തന്നിലേക്ക് മാത്രമായി ചുരുങ്ങുന്നതാണ് നമ്മുടെ പല രോഗങ്ങളുടെയും മൂലകാരണമെന്നും ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ പങ്കുവെക്കുന്നതിലൂടെയാണ് അനുഗ്രഹങ്ങള്‍ക്ക് തിളക്കം കൂടുകയെന്നും അത്തരത്തില്‍ തന്നെ അറിവും പങ്കുവെക്കപ്പെടെണ്ടതുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ ആണ് രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം സമിതി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് സി അബുദാബി സോണ്‍ ചെയര്‍മാന്‍ സമദ് സഖാഫി, വിസ്ഡം കണ്‍വീനര്‍ യാസിര്‍ വേങ്ങര സംസാരിച്ചു. ഇസ്മാഈല്‍ വൈലത്തൂര്‍ നന്ദി പറഞ്ഞു.

---- facebook comment plugin here -----

Latest