Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാലയിലെ തര്‍ക്കം പരിഹരിച്ചുവെന്ന് വിദ്യഭ്യാസമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളും വൈസ് ചാന്‍സലറും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായതായി വിദ്യഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്.സ്വാശ്രയ കായിക വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കും.അതുവരെ അവരെ ഗസ്റ്റ് ഹൈസ് അനക്‌സില്‍ താമസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിര്‍ദ്ദേശം തള്ളിയ എസ്.എഫ്.ഐ സമരം തുടരുമെന്ന് അറിയിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങളും വി.സിയും തമ്മില്‍ ഇനി അഭിപ്രായ വ്യത്യാങ്ങളുണ്ടാകരുതെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.വിദ്യഭ്യാസ മന്ത്രി ഇക്കാര്യം ഉറപ്പുവരുത്തണം.വിദ്യാര്‍ത്ഥി സമരത്തെ തടുര്‍ന്ന് സ്വാശ്രയ കായിക വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കും.അതുവരെ ഇവരെ ഗസ്റ്റ് ഹൗസില്‍ താമസിപ്പിക്കും.ഭക്ഷണശാല പുതിയതായി ഉണ്ടാക്കുന്നതുവരെ നിലവിലെ കാന്റീനില്‍ നിന്ന് തന്നെ ഇവര്‍ക്കും ഭക്ഷണം കഴിക്കാമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

Latest