Connect with us

Gulf

അല്‍ ഐന്‍ ബുക് ഷോ ആരംഭിച്ചു

Published

|

Last Updated

അല്‍ ഐന്‍: ആറാമത് അല്‍ ഐന്‍ റീഡ്‌സ് ബുക് ഷോ അല്‍ ഐന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. അബുദാബി ടൂറിസം ആന്റ് കള്‍ച്ചറല്‍ അതോറിറ്റിയാണ് നവംബര്‍ രണ്ടു വരെ നീളുന്ന പ്രദര്‍ശനത്തിന്റെ സംഘാടകര്‍.
തദ്ദേശീയ സംസ്‌കാരവും പാരമ്പര്യവും ചര്‍ച്ച ചെയ്യുന്ന നിരവധി ചര്‍ച്ചാ വേദികള്‍, പ്രഭാഷണങ്ങള്‍, കവിതാ പാരായണം തുടങ്ങിയവയും ബുക് സൈനിംഗ് എന്നിവയില്‍ പ്രമുഖരായ എഴുത്തുകാരും മറ്റും സംബന്ധിക്കുന്നുണ്ട്. 6-12 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ക്രിയേറ്റീവ് കോര്‍ണറും വിവിധ മത്സര പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പതു വരെയുമാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.