Connect with us

Ongoing News

ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള 23 അംഗ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

Published

|

Last Updated

ballon-dor

സൂറിച്ച്: ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ബാലങ് ദൊര്‍ പുരസ്‌കാരത്തിനുള്ള 23 അംഗ സാധ്യതാ പട്ടിക ഫിഫ പുറത്തുവിട്ടു. ഫിഫയും ഫ്രെഞ്ച് ഫുട്‌ബോള്‍ മാഗസിനും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോയും മെസ്സിയും നെയ്മറും പട്ടികയിലുണ്ട്. ഡിസംബര്‍ ഒന്നിന് മൂന്ന് പേരാക്കി പട്ടിക ചുരുക്കും. ജനുവരി 12ന് മികച്ച താരത്തെ പ്രഖ്യാപിക്കും.
യൂറോപ്പില്‍ നിന്ന് 17 പേരും തെക്കേ അമേരിക്കയില്‍ നിന്ന് അഞ്ച് പേരും ആഫ്രിക്കയില്‍ നിന്ന് ഒരാളുമാണ് ലിസ്റ്റില്‍ ഇടം നേടിയത്. ഐവറികോസ്റ്റിന്റെ യയാ ടുറേയാണ് ആഫ്രിക്കയില്‍ നിന്ന് ഇടംനേടിയ ഏക താരം. എല്ലാവരും യൂറോപ്പ്യന്‍ ക്ലബുകളില്‍ കളിക്കുന്നവരാണ്. ലോകചാമ്പ്യന്‍മാരായ ജര്‍മനിയുടെ ആറു താരങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു. റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കുമാണ് ആറു താരങ്ങളുമായി ക്ലബുകളില്‍ മുന്നില്‍. ബാഴ്‌സയുടെ നാല് താരങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. ഗോള്‍ കീപ്പര്‍മാരായ ജര്‍മനിയുടെ മാനുവല്‍ ന്യൂയറും ബെല്‍ജിയത്തിന്റെ തിബോട്ട് കോര്‍ട്ടോയിസും പട്ടികയില്‍ ഇടം പിടിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നിലുള്ള ലൂയി സുവാരസിന് പട്ടികയില്‍ ഇടം ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ക്രിസ്റ്റ്യാനോയാണ് പുരസ്‌കാരത്തിനര്‍ഹനായത്.

23 അംഗ സാധ്യതാ പട്ടിക: ഗാരെത് ബെയില്‍, കരീം ബെന്‍സേമ, ഡീഗോ കോസ്റ്റ, തിബോട്ട് കോര്‍ട്ടോയിസ്, എയ്ഞ്ചല്‍ ഡി മാരിയ, മരിയോ ഗോട്‌സെ, ഇഡന്‍ ഹസാഡ്, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, ആന്ദ്രെ ഇനിയസ്റ്റ, ടോണി ക്രൂസ്, ഫിലിപ്പ് ലാം, യാവിയര്‍ മഷെരാനോ, യയ ടുറെ, നെയ്മര്‍, തോമസ് മുള്ളര്‍, ലയണല്‍ മെസ്സി, മാനുവല്‍ ന്യൂയര്‍, പോള്‍ പോഗ്ബ, സെര്‍ജിയോ റാമോസ്, അര്യന്‍ റോബന്‍, ജെയിംസ് റോഡ്രിഗസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഷെയിന്‍സ്റ്റീഗര്‍.

 

Latest