Connect with us

National

നിലോഫര്‍ വെള്ളിയാഴ്ച ഇന്ത്യന്‍ തീരത്ത്; കേരളത്തിനും മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട നിലോഫര്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഇന്ത്യന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ നാലിയയിലാണ് നിലോഫര്‍ ആദ്യം എത്തുമെന്ന് കരുതുന്നത്. കാറ്റിനൊപ്പം കച്ച്, സൗരാഷ്ട്ര മേഖലകളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും കാറ്റിന്റെ അനുരണനങ്ങള്‍ കേരള തീരത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കേരളത്തിനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴ്യാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കടല്‍ ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കി. മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ് 125 കിലോമീറ്റര്‍ വേഗത്തില്‍ വരെ ശക്തി കൂടിയേക്കും.
കാറ്റിനെ നേരിടാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പേര്‍ഷ്യന്‍ ഭാഷയില്‍ താമര എന്ന അര്‍ത്ഥം വരുന്ന പദമാണ് നിലോഫര്‍. പാകിസ്ഥാനാണ് കാറ്റിന് പേര് നിര്‍ദേശിച്ചത്.

---- facebook comment plugin here -----

Latest