Connect with us

Palakkad

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബോധവത്കരണവുമായി സെമിനാര്‍ ശ്രദ്ധേയമായി

Published

|

Last Updated

വടക്കഞ്ചേരി: മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ബോധവത്ക്കരണവും വിഷയത്തില്‍ വടക്കഞ്ചേരി പോലീസ് സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. കാര്‍ഐഡ് റിലീഫ് ഫോര്‍ എല്‍ഡേഴ്‌സ് പദ്ധതിയുടെ ഭാഗമായിരുന്നു സെമിനാര്‍.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡി വൈ എസ് പി വി എസ് മുഹമ്മദ് കാസിം മുഖ്യപ്ര”ാഷണം നടത്തി. സി ഐ എസ് പി സുധീരന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ പോള്‍സണ്‍, കേരളാ സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴസ് യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗം എം വി അപ്പുണ്ണിനായര്‍, പഞ്ചായത്ത് മെമ്പര്‍ രമണി”ാസ്‌കരന്‍, എ്‌സ് ഐ സി രവീന്ദ്രന്‍, പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍, വടക്കഞ്ചേരി എല്‍ഡര്‍ ഫ്രണ്ട്‌ലി ഓഫീസര്‍ പി ആറുമുഖ ്‌സ്വാമി പ്രസംഗിച്ചു. ചടങ്ങില്‍ 80 വയസ് തികഞ്ഞ് മൂന്ന് പേരെ ആദരിച്ചു.
എസ് എസ് എല്‍ സിയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവും നല്‍കി.

---- facebook comment plugin here -----

Latest