Connect with us

Palakkad

വിദേശമദ്യഷാപ്പ്: തച്ചമ്പാറയില്‍ രാഷ്ട്രീയ പോരാട്ടം സജീവമാകുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: തച്ചമ്പാറയിലെ വിദേശമദ്യഷാപ്പിനെ ചൊല്ലി രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തമ്മിലുള്ള പോരാട്ടം ശക്തമായി.
വിദേശമദ്യഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ട് ഒരു മാസത്തോളമായി സമരം ചെയ്യുന്ന സി പി എം നിലപാടിനെതിരെ യു ഡി എഫ് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തച്ചമ്പാറയില്‍ വിദേശമദ്യഷാപ്പ് വരുന്ന കാര്യത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കുറ്റകരമായ അനാസ്ഥകാണിച്ചെന്ന് ചൂണ്ടികാണിച്ച് തച്ചമ്പാറ വികസന വേദിയുടെ നേതൃത്വത്തില്‍ നവംബര്‍ 8ന് വിശദീകരണ യോഗം നടത്തും.—
എട്ട് വര്‍ഷം മുമ്പ് കല്ലടിക്കോട്ടേക്കനുവദിച്ച വിദേശമദ്യഷാപ്പ് തച്ചമ്പാറയില്‍ കൊണ്ടുവരാന്‍ എല്‍ ഡി എഫ് പ്രത്യേകിച്ച് സി പി എം സൗകര്യം ചെയ്തു കൊടുത്തുവെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്.—
തച്ചമ്പാറയിലെ വിദേശമദ്യഷാപ്പിന് മുന്‍ പഞ്ചായത്ത് “രണ സമിതി ലൈസന്‍സ് നല്കിയില്ലെങ്കിലും ബീവറേജ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ ഇതിനെതിരെ നടത്തിയ കേസില്‍ അന്നത്തെ പഞ്ചായത്ത് ഭരണ സമിതി കോടതിയില്‍ ഹാജരായി വാദിക്കാനോ അഭിഭാഷകനെ സിംഗിള്‍ബഞ്ച് വിധിക്കെതിരെ അപ്പീല്‍ പോകാനോ നിയമിക്കാനോ തയ്യാറായില്ലെന്നും എല്‍ ഡി എഫ്, യു ഡി—എഫ് അംഗങ്ങളടങ്ങുന്ന ഭരണസമിതി അന്ന് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്നും നാസര്‍ പൊതുവച്ചോലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തച്ചമ്പാറ വികസന വേദി കുറ്റപ്പെടുത്തി. ഇപ്പോഴത്തെ ഭരണസമിതിയും അപ്പീല്‍ പോകാനേ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പിന് സ്റ്റോപ്പ് മെമ്മോ നല്കാനോ തയ്യാറാവാതെ സര്‍ക്കാരിന് കത്തുനല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്. എന്നാല്‍ സെക്രട്ടറി തടസ്സം നില്‍ക്കുകയാണെന്നാണ് ഭരണസമിതി പറയുന്നത്.
സെക്രട്ടറിയുടെ പേര് പറഞ്ഞ് വിദേശമദ്യഷാപ്പിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയാണ് എല്‍—ഡി—എഫ്, യു—ഡിഎഫ് അംഗങ്ങളടങ്ങുന്ന ഭരണ സമിതി ചെയ്യുന്നതെന്നും തച്ചമ്പാറ വികസന വേദി ആരോപിച്ചു.
പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും കെടുകാര്യസ്ഥതയ്ക്കും ബീവറേജ് വിഷയത്തിലെ ജനങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള എല്‍—ഡി—എഫ് ഭരണ സമിതിയുടെ ഇരട്ടത്താപ്പ് നയത്തിനുമെതിരെ യു—ഡി—എഫ് പഞ്ചായത്ത് കമ്മറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന സെക്രട്ടറി അഡ്വ.—ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ—പി—അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.—ജനറല്‍ കണ്‍വീനര്‍ പി—വി—കുര്യന്‍ പ്രസംഗിച്ചു.—
അതേസമയം ഡി—വൈ—എഫ്—ഐ, എസ്—എഫ്—ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിദേശമദ്യഷാപ്പിനെതിരെ നടത്തുന്ന സമരത്തില്‍ ഇന്ന് തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി—വി പ്രവീണ്‍ കുമാര്‍ നിരാഹാര സത്യാഗ്രഹം നടത്തി.

Latest